തിരുവനന്തപുരം: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു.
ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉയർത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേക്ക് തിരിച്ചുപോകണം. മറ്റ് തലങ്ങളിലും ആവശ്യമായിടത്ത് നയസമീപനങ്ങളിൽ മാറ്റമുണ്ടാകണം. ജനവിശ്വാസം കൂടുതൽ ആർജ്ജിക്കുന്ന രീതിയിൽ പ്രവർത്തനശൈലിയിലും ഉചിതമായ മാറ്റം വരുത്തണം. തിരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങൾ നൽകുന്ന പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോയേ മതിയാകൂവെന്നും സുധീരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |