തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിയിൽ ന്യായീകരണവുമായി മന്ത്രി എകെ ബാലൻ. സൈബർ ആക്രമണം തടയാൻ വേണ്ടിയാണ് നിയമ ഭേദഗതിയെന്ന് അദ്ദേഹം വ്യക്തമാക്കി.മാദ്ധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ സർക്കാർ നിയമം നടപ്പിലാക്കുകയുള്ളൂവെന്നും, ജാമ്യമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് നിയമത്തിന്റെയും കൂടപ്പിറപ്പാണ് ഇത്തരം ആശങ്കകൾ.അതുകൊണ്ട് നിയമം വേണ്ടെന്ന് വയ്ക്കാൻ പറ്റുമോ? നിയമമില്ലാത്ത നാട്ടിൽ ആരാജകത്വം സൃഷ്ടിക്കലല്ലേ ഉണ്ടാകുക എന്നും മന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |