തിരുവനന്തപുരം: വിവാദ പൊലീസ് നിയമഭേദഗതി ഓർഡിനൻസ് പ്രശ്നമായത് തന്റെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് പറ്റിയ ചെറിയൊരു നോട്ടപ്പിശക് മൂലമാണെന്ന് ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി അറിയുന്നു.
നിയമ ഭേദഗതിയുടെ കരട് തയാറാക്കി നൽകിയപ്പോഴാണ് നോട്ടപ്പിശക് സംഭവിച്ചതെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. അജൻഡയ്ക്ക് പുറത്തുള്ള ഇനമായാണ് മന്ത്രിസഭായോഗത്തിൽ വിഷയമെത്തിയത്. സി.പി.ഐ മന്ത്രിമാരടക്കം ആരും ഇന്നലെയും ഇതുസംബന്ധിച്ച് അഭിപ്രായപ്രകടനമൊന്നും നടത്തിയില്ല. പാർട്ടി നേരിട്ട് എതിർപ്പ് രേഖപ്പെടുത്തിയതായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ടെന്ന നിലപാടാണ് സി.പി.ഐ മന്ത്രിമാർ കൈക്കൊണ്ടത്. മുഖ്യമന്ത്രിയാണ് ഇതേപ്പറ്റി കൂടുതലും സംസാരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |