തിരുവനന്തപുരം: ശബരിമല ദർശനത്തിലും വരുമാനത്തിലും നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്ന എല്ലാ ഭക്തർക്കും ദർശനം അനുവദിക്കണമെന്ന് സംസ്ഥാന ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് ആർ.ഷാജി ശർമ്മ
പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രതിദിനം ആയിരം പേർക്ക് മാത്രം തുടർന്നും ദർശനം അനുവദിക്കുന്നത് കൂടുതൽ പ്രതിസന്ധികൾ
സൃഷ്ടിക്കും. കൊവിഡിൽ കടുത്ത നിയന്ത്രണങ്ങൾ പാലിച്ചിരുന്ന തിരുപ്പതി ക്ഷേത്രത്തിൽ ഇപ്പോൾ പ്രതിദിനം 40000 പേർക്ക് ദർശനം അനുവദിക്കുന്നുണ്ട്. കൊവിഡ് സർട്ടിഫിക്കറ്റിന്റെ
സമയപരിധി 24 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ഉയർത്താം.വരുമാനത്തിൽ 400 കോടിയുടെ നഷ്ടമാണ് നേരിട്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |