തിരുവനന്തപുരം: ഇന്ന് നടക്കുന്ന പൊതു പണിമുടക്കിൽ നിന്ന് കേരള ബാങ്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ജനറൽ കൺവീനർ എളമരം കരീം എം.പി അറിയിച്ചു. ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നവരെയും വോട്ടെടുപ്പ് കേന്ദ്രങ്ങളെയും പണിമുടക്ക് ബാധിക്കില്ല.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇലക്‌ഷൻ കമ്മിഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്ക് ഇലക്ഷനെ ബാധിക്കില്ല
തിരുവനന്തപുരം: ദേശീയ പണിമുടക്ക് തിരഞ്ഞെടുപ്പ് ജോലികളെ ബാധിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി അറിയിച്ചിട്ടുണ്ട്. അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. പണിമുടക്ക് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ്ങളിൽ 'ഇലക്‌ഷൻ ഡ്യൂട്ടി' എന്ന ബോർഡ് / സ്ലിപ്പ് പതിപ്പിക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |