ജാർഖണ്ഡ്: കൊവിഡിന്റെ വരവോടെ ജാർഖണ്ഡിലെ ബോർഡിംഗ് സ്‌കൂളുകള്‍ പാൽ വിൽപ്പന കേന്ദ്രങ്ങളായി മാറി. കൊവിഡും തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചതോടെയാണ് ഇത്തരമൊരു മാർഗ്ഗം സ്‌കൂളുകള്‍ തിരഞ്ഞെടുത്തത്.
ബോർഡിംഗ് സ്‌കൂളുകള്‍ക്ക് ഡേ സ്‌കൂളുകളേക്കാള്‍ വ്യത്യസ്തമായ പ്രശ്‌നങ്ങളുണ്ട്. ജീവനക്കാരുടെ എണ്ണവും ഡേ സ്‌കൂളുകളേക്കാള്‍ നാല് മടങ്ങ് കൂടുതലാണ്. ചിലവും അത്ര തന്നെ. നിശ്ചിത ചെലവുകള്‍ ഏകദേശം 80-85% ആണ്. കൊവിഡ് മൂലം അടച്ചുപൂട്ടിയ ഈ സ്ഥാപനങ്ങളുടെ പ്രതിമാസ ചിലവിൽ ഉൾപ്പെടുന്നതാണ് പശുക്കളെയും കുതിരകളെയും വളര്‍ത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കുതിരസവാരിക്കും കുട്ടികൾക്കും അദ്ധ്യാപകർക്കും പാല്‍ വിതരണത്തിനുമായിയാണ് ഇവയെ വളർത്തുന്നത്.
ലോക്ക് ഡൗണിന്റ ആദ്യ ദിവസങ്ങളിൽ നല്ല ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമല്ലാത്തതിനാല്‍, റാഞ്ചിയിലെ ഏറ്റവും പഴയ ബോര്‍ഡിംഗ് സ്‌കൂളായ വികാസ് വിദ്യാലയത്തിന് അവരുടെ 120 പശുക്കളില്‍ ഏഴെണ്ണത്തെ നഷ്ടമായി. 1952 ല്‍ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്ത സ്ക്കൂളാണിത്.
175 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ സ്‌കൂളില്‍ 300 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരടക്കം 130 ഓളം സ്‌കൂള്‍ ജീവനക്കാരുണ്ട്. ഏഴ് പതിറ്റാണ്ടായി ആ സ്ഥാപനത്തിൽ പശുക്കളെ വളര്‍ത്തുന്നു. ''പെട്ടെന്നുള്ള ലോക്ക്ഡൗണ്‍ ഞങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ വരുത്തി. 120 പശുക്കളാണ് ഇവിടെ ഉള്ളത്, ഇത് വിദ്യാര്‍ത്ഥികൾക്കും സ്‌കൂള്‍ ജീവനക്കാർക്കുമായി ദിവസവും 350 ലിറ്റര്‍ പാല്‍ നല്‍കുന്നു. ലോക്ക്ഡൗണിനുശേഷം, പാല്‍ ഉപയോഗത്തിൽ ഗുരുതരമായ പ്രശ്‌നം ഞങ്ങള്‍ നേരിട്ടു. ഇത്രയും പശുക്കളെ സൂക്ഷിക്കുന്നതിനുള്ള ചിലവും വളരെ വലുതാണ്'', സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ് കല്‍റ പറഞ്ഞു.
''ആദ്യ മൂന്നുമാസക്കാലം, ഈ പാലില്‍ നിന്ന് ഞങ്ങള്‍ നെയ്യ് ഉണ്ടാക്കുമായിരുന്നു, സ്‌കൂള്‍ തുറന്നതിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നൽകാമെന്ന് കരുതി. ഒരു കിലോ നെയ്യ് തയ്യാറാക്കാന്‍ 45-50 ലിറ്റര്‍ പാല്‍ ആവശ്യമാണ്. കിലോയ്ക്ക് 1700 രൂപ നിരക്കിലാണ് ഞങ്ങള്‍ ഇത് വില്‍പ്പന നടത്തിയത്. ജൂലായില്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ റാഞ്ചിയില്‍ പാല്‍ വിതരണം തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചു.
അങ്ങനെ ജൂലായ് 10 മുതല്‍ പാൽ വിതരണം ആരംഭിച്ചു, ഇപ്പോള്‍ റാഞ്ചിയിലെ 70 ഓളം വീടുകളില്‍ ഞങ്ങള്‍ കുപ്പികളില്‍ പാല്‍ വിതരണം ചെയ്യുന്നു. സ്‌കൂള്‍ തുറന്നതിനു ശേഷവും ഇത് തുടരും. ഞങ്ങളുടെ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും''കല്‍റ പറഞ്ഞു. ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് 50 രൂപയോളം ചിലവ് വരുമെന്നും ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |