ലണ്ടൻ: ബ്രിട്ടനിലെ യോക്ക്ഷറിൽ 18 കാരൻ കാറോടിച്ച് പോയത് ഒരു വീടിന്റെ വാതിൽ തകർത്ത് കാറിന്റെ മുകളിൽ ആ വാതിലുമായാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഓഡി കാറുമായി ചുറ്റാനിറങ്ങിയ കൗമാരക്കാരൻ ആദ്യം മറ്റൊരു കാറുമായി കൂട്ടിയിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് ഒരു വീടിന്റെ പോർച്ചിലേക്ക് കയറിയത്. തുടർന്ന് കാർ വീടിന്റെ മുൻവശത്തെ വാതിലിൽ ഇടിച്ചു. പിന്നീട്, വാതിൽ തകർന്ന് കാറിന്റെ മുൻവശത്തെ ചില്ലിലേക്കു കയറി. ഇത്രയൊക്കെ സംഭവിച്ചിട്ടും നമ്മുടെ കഥാനായകൻ വാഹനം നിറുത്താതെ മുന്നോട്ടെടുത്തു. പക്ഷെ, പൊലീസ് ആളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതാവണം അപകടകാരണമാണെന്നാണ് പൊലീസ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |