ന്യൂഡൽഹി: കൊവിഡ് ബാധയെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങൾ മൂലം കഴിഞ്ഞ ദിവസം അന്തരിച്ച രാജ്യസഭാംഗവും കോൺഗ്രസ് ട്രഷററും പ്രവർത്തകസമിതി അംഗവുമായ അഹമ്മദ് പട്ടേലിന്റെ (71) ഭൗതിക ശരീരം ഗുജറാത്തിൽ ബറൂച്ചിലുള്ള പിരമണിൽ കബറടക്കി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പൊതുദർശനം അടക്കം ഒഴിവാക്കിയെങ്കിലും സംസ്കാര ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ മകൻ രാഹുൽ ഗാന്ധിയും ഗുജറാത്തിൽ എത്തി.
ബുധനാഴ്‌ച പുലർച്ച ഡൽഹി അതിർത്തിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച പട്ടേലിന്റെ ഭൗതിക ശരീരം ചാർട്ടേഡ് വിമാനത്തിൽ ഗുജറാത്തിൽ എത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരമാണ് ജൻമനാട്ടിൽ മാതാവിന്റെ ഖബറിന് സമീപം അന്ത്യവിശ്രമൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |