രണം എന്ന പൃഥ്വിരാജ് ചിത്രത്തിനുശേഷം നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരി എന്ന ചിത്രത്തിൽ എെശ്വര്യലക് ഷമി നായികയായി എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന കുമാരിയുടെ കഥയും തിരക്കഥയും നിർവഹിക്കുന്നതും നിർമൽ സഹദേവ് ആണ്. നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ ഹൊറർ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ നിർമൽ സഹദേവ്, ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത് സാരംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.അതേസമയം മനു അശോകൻ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം കാണെക്കാണെയിൽ അഭിനയിച്ചു വരികയാണ് എെശ്വര്യ ലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |