കൊച്ചി: വ്യാജബില്ലുകളും ഇ വേ ബില്ലുകളും ഉപയോഗിച്ച് ജി.എസ്.ടി വെട്ടിച്ച കേസിൽ കുന്നംകുളം സ്വദേശികളായ രണ്ടുപേരെ കേന്ദ്ര ജി.എസ്.ടി അധികൃതർ അറസ്റ്റുചെയ്തു.അടയ്ക്ക വ്യാപാരികളായ റെജൂബ് പെരിഞ്ചേരി, അബ്ദുൾസലാം എന്നിവരാണ് അറസ്റ്റിലായത്.
വ്യാജരേഖകൾ ഉപയോഗിച്ച് 350 കോടി രൂപയുടെ അടയ്ക്കാക്കച്ചവടം നടത്തിയെന്നാണ് കേസ്. 17.5 കോടിയുടെ നികുതിയാണ് ഇതുവഴി വെട്ടിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് അടയ്ക്ക വിറ്റഴിച്ചത്. ഈ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വ്യാജരേഖകൾ ചമച്ച് ജി.എസ്.ടി വെട്ടിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |