നമ്മുടെ നാട്ടിൻപുറങ്ങളിലും മറ്റും സുലഭമായി കാണുന്ന പടർപ്പുചെടിയാണ് പൊന്നാങ്കണ്ണി. പൊന്നാങ്ങണി എന്നും അറിപ്പെടാറുണ്ട്. തോരൻ വക്കാൻ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. ഗുണങ്ങൾ നോക്കാം. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇതു കഴിക്കാം. ഇതിന്റെ ഇല അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് ദിവസം മുഴുവനും ഉന്മേഷത്തിനു സഹായിക്കും. ഇതിന്റെ ഇല വെളുത്തുള്ളി ചേർത്ത് ചതച്ച് കഴിക്കുന്നത് ആസ്ത്മയ്ക്ക് പ്രതിവിധിയാണ്. പൊന്നാങ്കണ്ണി ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുലപ്പാൽ വർദ്ധനയ്ക്ക് സഹായിക്കും. പൊന്നാങ്കണ്ണി ഇല ചേർത്ത് തയ്യാറാക്കുന്ന സൂപ്പ് ഭാരം കൂട്ടാൻ സഹായിക്കും. ഉണങ്ങിയ പൊന്നാങ്കണ്ണി ഇലയുടെ ഗന്ധം ശ്വസിക്കുന്നത് തലവേദനയ്ക്ക് ശമനം നൽകും.