തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെ പരാതി ഉയർന്ന തൃശൂർ ചെമ്പൂച്ചിറ ഹൈസ്‌കൂളിലെ പ്രവൃത്തികൾക്ക് സ്റ്റോപ് മെമ്മോ നൽകിയതായി കിഫ്ബി അധികൃതർ അറിയിച്ചു. ഡിസംബർ ഒന്നിന് വർക്ക് സൈറ്റിൽ നടത്തുന്ന പരിശോധനയിൽ പരാതികൾ വിലയിരുത്തും. പ്ലാനിംഗ്, ഡിസൈൻ, നടപടിക്രമങ്ങൾ, നിർവഹണം, ഗുണനിലവാര മാനേജ്‌മെന്റ് തുടങ്ങിയവ പരിശോധിച്ച് അന്തിമ റിപ്പോർട്ട് നൽകും.
അഞ്ചു കോടി പദ്ധതിയിൽ വരുന്ന 141 സ്‌കൂളുകളിൽ 74 എണ്ണവും 3 കോടിയിൽ വരുന്ന 96 സ്‌കൂളുകളിൽ 33 എണ്ണവും പരിശോധിച്ചു. മ്പൂച്ചിറ സ്‌കൂൾ പദ്ധതിയിലെ അതേ കരാറുകാരൻ നടത്തിയ നിലമ്പൂർ ജി.വി.എച്ച്.എസ്.എസിലെ പ്രവൃത്തികളും നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിറുത്തി വയ്പിച്ചതായും കിഫ്ബി അറിയിപ്പിൽ പറയുന്നു.
വികസന പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല അതത് എസ്.പി.വികൾക്കാണ്. ഗുണനിലവാരം സംബന്ധിച്ച പരിശോധനാ ചുമതലയാണ് കിഫ്ബിക്കുള്ളത്. പരാതി ഉണ്ടായ പദ്ധതികളുടെ കരാറുകാർക്ക് പൂർണ പേമെന്റ് നൽകിയിട്ടില്ലെന്നും അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |