പത്തനംതിട്ട: ഭരണഘടനാ കീഴ്‌വഴക്കങ്ങൾ ലംഘിച്ച ശേഷം ധനമന്ത്രി ഡോ.തോമസ് ഐസക് സർക്കാരിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ വയ്ക്കേണ്ട സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ടത് കീഴ്‌വഴക്ക ലംഘനമാണ്. കേന്ദ്ര സർക്കാരിന് ഒരു സംസ്ഥാന സർക്കാരിനെയും അസ്ഥിരപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം എവിടെയെത്തുമെന്ന് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തവർക്ക് അറിയാം. പിടിവീഴുമെന്ന സ്ഥിതി വരുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രക്ഷപ്പെടാനാണ് ശ്രമം. സ്വർണക്കടത്ത് അന്വേഷണം വേഗത്തിലാണ് മുന്നേറുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് പ്രത്യേക അജൻഡയില്ല. കസ്റ്റഡിയിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്യുമ്പോൾ കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |