സ്ഥാനാർത്ഥിയാകാനുള്ള പ്രായം തികഞ്ഞ് ഏഴു മാസം മാത്രം പിന്നിട്ട കീർത്തന കോർപറേഷൻ മൂന്നാം ഡിവിഷനായ പാട്ടുരായ്ക്കലിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. കോർപറേഷൻ ഭരിച്ചിരുന്ന എൽ.ഡി.എഫ് ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും കൃത്യമായി അവതരിപ്പിച്ചാണ് വോട്ടഭ്യർത്ഥന. പട്ടികജാതി വനിതാ സംവരണ ഡിവിഷനായ പാട്ടുരായ്ക്കൽ നിലവിൽ യു.ഡി.എഫിന്റെ കൈവശമാണെങ്കിലും ഇത്തവണ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് കീർത്തന പറഞ്ഞു.
ചെറുമുക്കിലെ അങ്കണവാടിയിലെ താത്കാലിക അദ്ധ്യാപികയാണ് കീർത്തന . പരേതനായ ഗണപതിയുടെയും സി.ഡി.എസ് അംഗം സുമതിയുടെയും മകളാണ് കീർത്തന. സഹോദരൻ കാർത്തിക് . സഹോദരി കീർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |