ലോകത്തിലെ മികച്ച പത്ത് നടന്മാരെടുത്താൽ അതിലൊരാൾ മമ്മൂട്ടിയാണെന്ന് അടുത്തിടെ നടൻ ദേവൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ അഭിമുഖത്തിന് പിന്നാലെ ചില വിവാദങ്ങളും ഉണ്ടായി.മമ്മൂട്ടിയും, മോഹൻലാലും തന്നെ ഒതുക്കാൻ ശ്രമിച്ചുവെന്ന് ദേവൻ പറഞ്ഞതായും ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ താനുമായി ബന്ധപ്പെട്ടുവന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
' ലോകസിനിമയുടെ ഏറ്റവും നല്ല പത്ത് നടന്മാരെടുത്താൽ അതിലൊരാൾ മമ്മൂട്ടിയാണെന്ന് പറഞ്ഞു. അപ്പോൾ ചോദ്യ കർത്താവ് മോഹൻലാലോ എന്ന് ചോദിച്ചു. മോഹൻലാൽ ആ ലെവൽ വേറെയാണെന്ന് പറഞ്ഞു. അവർ അവിടെ സ്‌റ്റോപ്പ് ചെയ്തു. ഞാൻ ഉദ്ദേശിച്ചത് എന്താണെന്നുവച്ചാൽ ഇപ്പോൾ നമ്മൾ രജനികാന്തിനെ എടുത്താൽ ആരോടെങ്കിലും താരതമ്യം ചെയ്യാൻ പറ്റുമോ അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി, രാജമൗലിയെന്ന ആ സംവിധായകനെ താരതമ്യം ചെയ്യാൻ പറ്റുമോ. മോഹൻലാൽ എന്ന നടൻറെ കാര്യം അതുപോലെയാണ്. അദ്ദേഹത്തിന്റെ ഭാവചലനങ്ങളും, ഫ്‌ലക്‌സിബിളിറ്റി, ഏത് കഥാപാത്രത്തെയും യോജിപ്പിച്ച് കൊണ്ടുപോകാൻ പറ്റണത്, ഇതൊന്നും താരതമ്യം ചെയ്യാൻ പറ്റില്ല.അത് പറയാൻ സമ്മതിച്ചില്ല. ഈ പത്ത് നടന്മാരേക്കാളും മുകളിൽ നിൽക്കുന്നയാളാണെന്ന് പറയാൻ സമ്മതിച്ചില്ല. അനാവശ്യ വിവാദമാണ്.'- ദേവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |