കൽപ്പറ്റ: അഴിമതി അന്വേഷിക്കുന്നതിൽ ധനമന്ത്രി തോമസ് ഐസക്കിന് അലർജിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല. സി.എ.ജിയായാലും വിജിലൻസായാലും ധനമന്ത്രി അതിനെയെല്ലാം എതിർക്കുകയാണ്. കെ.എസ്.എഫ്.ഇയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നന്നായി പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊഴുതനയിലും, കൽപ്പറ്റയിലും നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണ്. സ്‌പ്രിൻക്ളർ, ബെവ്‌കോ, മണൽകൊള്ള, ഇ മൊബിലിറ്റി തുടങ്ങി ഒാരോ അഴിമതിയും പുറത്തുകൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രി കളിയാക്കി. എന്നാൽ അതെല്ലാം ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും ഹവാല ഇടപാടിനും കൂട്ടുനിൽക്കുന്നു. കോടിയേരിയുടെ മകൻ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയെ വിളിച്ചുകൊണ്ടുവന്നതും അനുകൂല സർട്ടിഫിക്കറ്റ് നൽകിയതും മുഖ്യമന്ത്രിയാണ്. അന്വേഷണം എത്താൻ പോകുന്നതും മുഖ്യമന്ത്രിയിലേക്കാണ്. സി.പി.എമ്മും എൽ.ഡി.എഫും ഭീതിയിലായതിനാലാണ് അന്വേഷണ ഏജൻസികൾക്കെതിരെ സമരം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |