തിരുവനന്തപുരം: പുതുതായി പാറ ക്വാറികൾക്ക് അനുമതി നൽകരുതെന്നും അനുവദനീയമായ പരിധിയെക്കാൾ വലിപ്പത്തിൽ വീട് വയ്ക്കുന്നവരിൽ നിന്നും പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്നും പരിസ്ഥിതി നിയമസഭ സമിതിയുടെ ശുപാർശ. കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്നും മുല്ലക്കര രത്നാകരൻ അദ്ധ്യക്ഷനായ സമിതി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ക്വാറികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെട്ട സമിതി രൂപീകരിക്കണം. നിലവിലുള്ള നിരീക്ഷണ സംവിധാനം ഫലപ്രദമല്ല. നിയമം പാലിക്കാത്ത ക്വാറികളാണധികവും. ക്വാറികൾക്കെതിരെയുള്ള പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനാകുന്നില്ലെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മറ്റു ശുപാർശകൾ
പാറ വില നിയന്ത്രിക്കണം
കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണം
പാറമടകളും ജനവാസ കേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററാക്കണം
പരിസ്ഥിതി ക്ളിയറൻസ് കാലാവധി 5 വർഷമെന്നത് കുറയ്ക്കണം
ചട്ടം ലംഘിച്ച ക്വാറികളുടെ പ്രവർത്തനാനുമതി റദ്ദാക്കണം
പാറ പൊട്ടിക്കുന്നതിന് അമോണിയം നൈട്രേറ്റ് ഉപയോഗിക്കരുത്
ബ്ളേഡ് കട്ടിംഗ്, നോൺ ഇലക്ട്രിക്കൽ രീതി നടപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |