തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൊവിഡ് വ്യാപനം കൂടുമോയെന്ന ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
എല്ലാ പാർട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധം തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇന്നലെ സംസ്ഥാനത്ത് 3382 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6055 പേരുടെ ഫലം നെഗറ്റീവായി. 21 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2244 ആയി. കഴിഞ്ഞദിവസം 34,689 സാമ്പിളുകളാണ് പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |