തിരുവനന്തപുരം: വിജിലൻസ് റെയ്ഡുകളെ സംബന്ധിച്ച് മന്ത്രിമാരെ അറിയിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിജിലൻസിന്റെ പരിശോധന സ്വതന്ത്ര പ്രവർത്തനത്തിലുള്ളതാണ്. കേരളബാങ്കിന്റെ ബ്രാഞ്ചുകളിൽ റെയ്ഡ് നടന്നാൽ മന്ത്രിയായ താൻ അറിയേണ്ടതില്ല.
വിജിലൻസ് പരിശോധനയെക്കുറിച്ചുള്ള സംഭവത്തിൽ പാർട്ടിക്കുള്ളിൽ പ്രശ്നമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ആരൊക്കെ എത്ര ശ്രമിച്ചാലും പാർട്ടിക്കുള്ളിൽ ഇനി ഗ്രൂപ്പുണ്ടാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |