നമ്മുടെ പഞ്ചായത്തിൽ ഇന്ന് സംസാരിക്കുന്നത് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ യു.ഡി.എഫിന്റെ പ്രതീക്ഷകൾ എന്തൊക്കെ?
1. ഇടത് ഭരണത്തിൽ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. ഇത്തവണ കൊല്ലത്ത് യു.ഡി.എഫ് വൻവിജയം നേടും. ജില്ലയിലുടനീളമുള്ള നൂറ്റി അൻപതോളം കശുഅണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ സർക്കാർ തയ്യാറാകുന്നില്ല.
2. പ്രളയകാലത്ത് സ്വന്തം ജീവൻ പണയം വച്ച് ദുരന്തമുഖത്തേക്കിറങ്ങിയ മത്സ്യത്തൊഴിലാളികളെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ച് ദ്രോഹിക്കുകയാണ്
3. കൊല്ലം കോർപ്പറേഷൻ കേന്ദ്രീകരിച്ച് വൻ അഴിമതിയാണ് നടക്കുന്നത്
4. കൊല്ലം പട്ടണത്തെ ദീർഘകാലം പിന്നിലേക്ക് നയിക്കുന്ന വികസന മുരടിപ്പാണ് കോർപ്പറേഷന്റേത്. തെരുവ് വിളക്ക് സ്ഥാപിക്കുന്നതിൽ ഉൾപ്പംടെ അഴിമതി നടന്നിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങൾ കൂരിരുട്ടിലാണ്.
6. മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാതെ നഗരത്തെ മാലിന്യക്കൂമ്പാരമാക്കുകയാണ് കോർപ്പറേഷനിലെ ഇടതുഭരണം
7. പി.എസ്.സി പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് സർക്കാർ പിൻവാതിൽ നിയമനം നടത്തുകയാണ്.
8. സ്വർണ കള്ളക്കടത്ത് കേസിൽ സർക്കാർ പ്രതിരോധത്തിലാണ്. സെക്രട്ടേറിയറ്റിനെ അധോലോക താവളമാക്കിയിരിക്കുകയാണ് ഇടതുസർക്കാർ
9. ഏത് പദ്ധതി സർക്കാർ ആവിഷ്‌കരിച്ചാലും അതിന്റെ മറവിൽ അഴിമതിയുണ്ടാകും. കിഫ്ബിയുടെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നത്. ലൈഫ് പദ്ധതിയിലും വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിലുമെല്ലാം അഴിമതി നടന്നിട്ടുണ്ട്
10. പെരിയ കേസിൽ സുപ്രീം കോടതി സി.ബി.ഐ അന്വേഷണം ശരിവച്ചതോടെ സർക്കാരിന്റെ കൊലയാളി സംരക്ഷണ മുഖം പുറത്തായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |