
തിരൂർ : മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുയർത്തി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാമത് മാമാങ്ക മഹോത്സത്തിനുള്ള "നാൽപത്തീരടി" കളരി അങ്കത്തട്ടിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ കുറ്റിയടിച്ചു. ആഘോഷങ്ങളുടെ കൂറനാട്ടൽ കർമ്മം നാളെ രാവിലെ പത്തിന് നടക്കും . കൂറ എഴുന്നളളത്തിന് ഉള്ളാട്ടിൽ രവീന്ദ്രൻ നേതൃത്വം നൽകും. അങ്കവാൾപ്രയാണം ,
കലാസന്ധ്യ, ചരിത്രസഭ, കായിക സായാഹ്നം, മാമാങ്കസ്മൃതി ദീപം തെളിയിക്കൽ , മാമാങ്ക സ്മൃതി യാത്ര, കളരിപയറ്റ് , കവിസദസ്സ്, പ്രശ്നോത്തരി
തുടങ്ങിയവയും നടക്കും.
കുറ്റിയടിക്കൽ കർമ്മത്തിന് മാമാങ്കം മെമ്മോറിയിൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ്, ഡോ. അനിൽ പിഷാരടി, എം.കെ. സതീഷ് ബാബു, മെമ്പർ ഹാരിസ് പറമ്പിൽ , സത്യനാഥൻ , സതീശൻ കളിച്ചാത്ത്, എം.എസ്. ഉണ്ണിക്കൃഷ്ണൻ , കെ.വി. മൊയ്തീൻ കുട്ടി, മുളയ്ക്കൽ മുഹമ്മദാലി, കെ.പി. അലവി, സി.വി. ഹംസ, പുവ്വത്തിങ്കൽ റഷീദ്, കോഴിപ്പുറം ബാവ, സി. കിളർ, ഉമ്മർ ചിറയ്ക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |