തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് ആർ.എസ്.എസ് സ്ഥാപക നേതാവ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനം അപലപനീയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ഒരു മുൻ പ്രധാനമന്ത്രിയുടെ പേര് മാറ്റി ആർ.എസ്.എസ് സ്ഥാപകന്റെ പേരു നൽകാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് ആർ.എസ്.എസ്. ഇന്ത്യയുടെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കാനും സ്വാതന്ത്ര്യവും പരമാധികാരവും ഇല്ലാതാക്കാനും ശ്രമിക്കുന്ന മോദി ഭരണകൂടം എല്ലാറ്റിനെയും കാവിവത്കരിക്കാനാണ് ശ്രമിക്കുന്നത്. തീരുമാനം ഉടൻ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. അതിനായി ശക്തിയായ സമ്മർദ്ദം വളർത്തിയെടുക്കാൻ പൊതുസമൂഹത്തോടും ജനാധിപത്യമതേതര വിശ്വാസികളോടും കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |