വളരെക്കാലത്തിന് ശേഷം സ്‌കൂൾ തുറന്നതിൽ സന്തോഷമുണ്ട്. പക്ഷേ കുറെക്കാലത്തിന് ശേഷം കണ്ട കൂട്ടുകാരികളോട് നേരാംവണ്ണം വർത്തമാനം പറയാൻ പോലുമായില്ല. കൂട്ടുകാരികളെ ദൂരെ നിന്നാണ് കണ്ടത്. കൊവിഡ് കാരണം അങ്ങനെയൊക്കെ പറ്റുള്ളൂവെന്ന് ടീച്ചർമാരും പറയുന്നു. മുമ്പൊക്കെ കൂട്ടുകാരുമായി ചേർന്ന് കളിക്കാനും വർത്തമാനം പറയാനുമൊക്കെ എന്ത് രസമായിരുന്നുവെന്നോ. എന്നാലിപ്പോൾ ആ രസമൊന്നുമില്ല. എന്നാലും വീട്ടിലിരിക്കുന്നതിലും ഭേദമാണ്.
- അനഘ കെ.ജെ,
സെന്റ് ജോസഫ്‌സ് മോഡൽ എച്ച്.എസ്.എസ്, കുരിയച്ചിറ, തൃശൂർ