തിരുവനന്തപുരം: സി.പി.എമ്മിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമായുധമാണോ ലാവ്‌ലിന്‍ കേസെന്ന
മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടിവാരികയിൽ നടന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണത്തില്‍ ഇനി ഒന്നും ചെയ്യാനാകില്ല. കേസില്‍ രണ്ടു കോടതികള്‍ വിധി പറഞ്ഞതാണെന്നും കേസില്‍ താന്‍ പ്രതിപോലുമാകേണ്ടതല്ലെന്ന് കോടതി വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍വിധിയോടെയുള്ള ഒരു പ്രതികരണത്തിനു താനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്ത് സര്‍ക്കാരിനെ ബാധിക്കുന്ന ഒരു വിഷയമല്ലെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടേയെന്നും പിണറായി പറഞ്ഞു. എന്നാൽ അന്വേഷണത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികളില്‍ കൈകടത്തുന്നത് ശരിയായ സമീപനമല്ലെന്നും ഇത്
ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
”ആ കേസ് അന്വേഷണ ഏജന്‍സിയുടെ കൈയിലല്ല. കോടതി മുമ്പാകെ എത്തിയതും കോടതി വിധി പറഞ്ഞതുമാണ്. ഒന്നല്ല, രണ്ടു കോടതികള്‍. ആ കേസില്‍ ഞാന്‍ പ്രതിപോലുമാകേണ്ടതില്ല എന്നു വ്യക്തമാക്കിയതാണ്. രണ്ട് കോടതികള്‍ എന്നെ കുറ്റവിമുക്തനാക്കിയ കേസാണ്. വിചാരണ കോടതിയും ഹൈക്കോടതിയും. ഏജന്‍സികള്‍ക്ക് അന്വേഷണത്തില്‍ ഇനി ഒന്നും ചെയ്യാനില്ല. ഇക്കാര്യത്തില്‍ മുന്‍വിധിയോടെയുള്ള ഒരു പ്രതികരണത്തിനു ഞാനില്ല. നിയമപരമായ കാര്യങ്ങള്‍ അതിന്റെ മുറയ്ക്കു നടക്കട്ടെ.”
സ്വര്‍ണക്കടത്ത് സര്‍ക്കാരിനെ ബാധിക്കുന്ന ഒരു വിഷയമല്ല. ഏതായാലും അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. അത് നടക്കട്ടെ, കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരട്ടെ.എന്നാല്‍, അന്വേഷണത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികളില്‍ കൈകടത്തുന്നത് ശരിയായ സമീപനമല്ല; ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. നേരത്തെ നമ്മള്‍ പരാമര്‍ശിച്ച ലൈഫ് പദ്ധതിക്കെതിരെ ഒരന്വേഷണം നടത്താന്‍ ശ്രമിച്ചത് ആ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച്, അവയുമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ്. കോടതിതന്നെ ആ ശ്രമത്തെ തടഞ്ഞു.”
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |