അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഫഹദ് ഫാസിൽ ചിത്രത്തിന് പാച്ചുവും അത്ഭുത വിളക്കും എന്നു പേരിട്ടു. പുതുമുഖം അഞ്ജന ജയപ്രകാശാണ് ഫഹദിന്റെ നായിക. ജയലളിതയുടെ കഥ പറഞ്ഞ ക്വീൻ തമിഴ് സീരിസിൽ അഭിനയിച്ച താരമാണ് അഞ്ജന . പുതുമുഖങ്ങളായ വിജി വെങ്കിടേഷ്, ധ്വനി രാജേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും ഇരട്ട സഹോദരന്മാരിൽ ഇളയ ആളുമാണ് അഖിൽ സത്യൻ. ചേട്ടൻ അനൂപ് സത്യനാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഒരുക്കിയത്. അഖിൽ സത്യന്റെ ആദ്യ ചിത്രമായ പാച്ചുവും അദ്ഭുത വിളക്കും ഫാമിലി ഫാന്റസി എന്റർടെയ് നറാണ്. ഫുൾമൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമിക്കുന്നത്. ലോക് ഡൗണിന് മുൻപ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ സിനിമയുടെ അടുത്ത ഷെഡ്യൂൾ ഏപ്രിലിൽ ഗോവയിലും മുംബയ് യിലും ഹൈദരാബാദിലും എറണാകുളത്തുമായി നടക്കും. ശരൺ വേലായുധം ഛായാഗ്രഹണം നിർവഹിക്കുന്നു.തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്റെ സഹോദരി ഉത്തര മേനോനാണ് കോസ്റ്റ്യൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |