തിരുവനന്തപുരം: ക്ഷേമനിധി പെൻഷൻ ലഭിക്കാൻ 85 വയസ്സുകഴിഞ്ഞവർക്കും 80 ശതമാനം ശാരീരിക- മാനസിക അവശതയുള്ളവർക്കും ആധാർ കാർഡ് ആവശ്യമില്ലെന്ന് സർക്കാർ തീരുമാനിച്ചു. സാമൂഹ്യക്ഷേമ പെൻഷന് ഈ ഇളവ് നിലവിലുണ്ട്. ആധാർ കാർഡ് എടുത്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ഗസറ്രഡ് ഓഫീസർ ലൈഫ് സർട്ടിഫിക്കറ്ര് നൽകുകയും ചെയ്താലേ ഈ ഇളവ് ലഭിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |