SignIn
Kerala Kaumudi Online
Friday, 11 September 2026 3.24 PM IST

സർക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനം: കെ. സുരേന്ദ്രൻ

k-surendran

തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ലോക്‌ഡൗൺ കാലത്ത് ആരെയും പട്ടിണിക്കിടാത്ത സർക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസർക്കാരിന്റെ നേട്ടമാണ്. കൊവിഡ് കാലത്ത് കേന്ദ്രം സൗജന്യ റേഷൻ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയിൽ നിന്നു രക്ഷപ്പെട്ടത്. കൊവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചെന്നാണ് സർക്കാർ പറയുന്നത്. കൊവിഡ് ജനജീവിതത്തെ സാരമായി ബാധിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സർക്കാരിന് കഴിയുന്നില്ല. 20000 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചതിനെപ്പറ്റി നയപ്രഖ്യാപനത്തിൽ എടുത്തുപറയാൻ സർക്കാരിന് നാണമില്ലേ. സാമ്പത്തിക പാക്കേജിൽ ഒരു മൊട്ടുസൂചിയുടെ സഹായമെങ്കിലും ആർക്കെങ്കിലും കിട്ടിയോ? സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നുവെന്നാണ് പറയുന്നത്. സ്വർണക്കടത്തും ഡോളർകടത്തും കിഫ്ബി തട്ടിപ്പുമാണോ അഭിമാന പദ്ധതിയെന്നും സുരേന്ദ്രൻ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA