തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ വരാൻ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അഞ്ചു വർഷം മുമ്പ് ഒന്നര ലക്ഷം കോടി രൂപ പൊതുകടമുണ്ടായിരുന്നത് ഇന്ന് മൂന്നു ലക്ഷം കോടിയായി. വൻ പദ്ധതികൾക്കായി സർക്കാർ ആശ്രയിക്കുന്ന കിഫ്ബിയിൽ ആവശ്യത്തിന് പണമില്ല. ഉയർന്ന പലിശയ്ക്ക് ഇനിയും കടമെടുക്കാനാകുമോയെന്നാണ് സർക്കാരും ധനമന്ത്രിയും ആലോചിക്കുന്നത്.
അഞ്ച് വർഷത്തിനിടയിൽ യുവാക്കൾക്കായി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, അവരെ വഞ്ചിക്കുകയും ചെയ്തു. സി.പി.എം അനുഭാവികൾക്കും ഇഷ്ടക്കാർക്കും പിൻവാതിൽ വഴി സർക്കാർ ജോലി നൽകി സ്ഥിരപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബഡ്ജറ്റിൽ 1500 കോടി പ്രഖ്യാപിച്ച മലയോര ഹൈവേയുടെ പ്രവർത്തനം എങ്ങുമെത്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |