തിരുവനന്തപുരം: തോമസ് ഐസക്ക് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കുന്ന ബഡ്ജറ്റാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പി.എസ്.സിയെ അട്ടിമറിച്ച് പിൻവാതിൽ വഴി 3 ലക്ഷം പേരെ നിയമിച്ച് യുവജനങ്ങളെ വഞ്ചിച്ച സർക്കാരാണിത്. കൊവിഡിന് മുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തിക രംഗം തകർന്നിരുന്നു. ഈ ബഡ്ജറ്റിൽ എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കൊണ്ട് മാത്രമാണ്. 10 വർഷത്തെ കേന്ദ്രസഹായം വച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്കിന് ധൈര്യമുണ്ടോ? 10വർഷം ഭരിച്ച യു.പി.എ സർക്കാർ ഓരോ വർഷവും കേരളത്തിന് അനുവദിച്ച പണവും 6 വർഷമായി ഭരിക്കുന്ന മോദി സർക്കാർ അനുവദിക്കുന്ന പണവും എത്രയെന്ന് ജനങ്ങൾ അറിയട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |