കാനഡയിലെ ഒട്ടോവയിലുള്ള കവാൻ-ലിൻഡ്സെ ദമ്പതികളുടെ മകൾ ഏഴ് വയസുകാരി റോറി വാനിന് ഇപ്പോൾ നിരവധി ആരാധകരാണുള്ളത്. വെയിറ്റ് ലിഫ്റ്റിങ്ങിലൂടെ വാർത്തകളിൽ ഇടം നേടിയ കുഞ്ഞുമിടുക്കിയെ അഭിനന്ദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നു. നാലടി മാത്രം ഉയരമുള്ള ഈ ഏഴു വയസുകാരി കൊച്ചു മിടുക്കിയുടെ വെയ്റ്റ് ലിഫ്റ്റിംഗിലെ റെക്കോഡ് 80 കിലോഗ്രാമാണ്.
വെയിറ്റ് ലിഫ്റ്റിംഗ്, ജിംനാസ്റ്റിക്സ് എന്നിവയിൽ നിരവധി റെക്കോഡുകൾ കരസ്ഥമാക്കിയ ഈ കൊച്ചുമിടുക്കി നേരത്തെ അമേരിക്കയിൽ നടന്ന അണ്ടർ 11, 13 കാറ്റഗറി മത്സരത്തിൽ വെയ്റ്റ് ലിഫ്റ്റിംഗിൽ ജയിച്ച് യൂത്ത് നാഷണൽ ചാമ്പ്യനായിരുന്നു.കൂടുതൽ സമയവയും പരിശീലനങ്ങൾക്കായി മാറ്റി വയ്ക്കുന്ന ഈ കുഞ്ഞുതാരം ആഴ്ചയിൽ ഒൻപത് മണിക്കൂർ ജിംനാസ്റ്റിക്സ് പരിശീലനത്തിനും നാല് മണിക്കൂർ വെയ്റ്റ് ലിഫ്റ്റിംഗിനുമായാണ് ചെലവഴിക്കുന്നത്. ഇനിയും കൂടുതൽ ശക്തയാകാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് കുഞ്ഞു റോറി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |