തിരുവനന്തപുരം: ക്ഷേമ പെൻഷനുകളെല്ലാം കൂട്ടിയെന്ന് ധനമന്ത്രി തോമസ് ഐസക് അവകാശപ്പെടുമ്പോഴും ,പത്രപ്രവർത്തകരുടെ ആശ്രിതർ നേരിടുന്നത് കടുത്ത അവഗണന. ആശ്രിതർക്ക് ലഭിക്കുന്ന പെൻഷൻ തുക സർക്കാർ മാനദണ്ഡങ്ങളിൽ നിന്നും തീരെ കുറവാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
നിയമമനുസരിച്ചു ആശ്രിതർക്ക് നൽകേണ്ടത് പെൻഷൻ തുകയുടെ 50 ശതമാനമാണ്. എന്നാൽ നൽകുന്നത് 2250 രൂപ മാത്രം. പത്രപ്രവർത്തകരുടെ ആശ്രിതർ പെൻഷൻ വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് 2018 ജനുവരി 23ന് നൽകിയ മറുപടിയിൽ പറഞ്ഞത്. പത്രപ്രവർത്തകരുടെ കുടുംബങ്ങളെ സംസ്ഥാന ബഡ്ജറ്റിൽ വിസ്മരിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും പത്രപ്രവർത്തകരുടെ ആശ്രിതർ പെൻഷൻ 50 ശതമാനമാക്കി വർദ്ധിപ്പിച്ചില്ല സംസ്ഥാനത്ത് നൂറുകണക്കിന് ആശ്രിതരാണ് പെൻഷൻ വാങ്ങുന്നത്. ഇതിനു പുറമെ പെൻഷൻ കുടിശിക വർഷങ്ങളായി കിട്ടാത്തവരുമുണ്ട്.
സർക്കാരിനെ അഭിനന്ദിച്ചു
തിരുവനന്തപുരം: പത്രപ്രവർത്തകർക്കും നോൺ ജേർണലിസ്റ്റുകൾക്കും പെൻഷൻ വർദ്ധനവ് ബഡ്ജറ്റിൽ വകയിരുത്തിയതിന് നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ സർക്കാരിനെ അഭിനന്ദിച്ചു.തിരുവനന്തപുരം റീജൻസി ഹോട്ടലിൽ കൂടിയ നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയന്റെ സംസ്ഥാന സമിതിയിലാണ് ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |