ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന് കരുത്ത് പകരാൻ കൂടുതൽ അത്യാധുനിക യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് 29 സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.. 21 മിഗ്–29 പോർവിമാനങ്ങളും 12 സുഖോയ്– 30 എം.കെ.ഐ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ 59 മിഗ് 29 വിമാനങ്ങൾ ആധുനികവത്കരിക്കാൻും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ വസ്തുക്കൾ വാങ്ങുന്നതിന് അനുമതി നൽകുന്ന കൗൺസിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഹിന്ദുസ്ഥാൻ എയ്രോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) വച്ചാകും മിഗ് പോർവിമാനങ്ങൾ ആധുനികവത്കരിക്കുന്നത്. ഇതിനായി റഷ്യയിൽ നിന്ന് വിമാനഘടകങ്ങൾ ഇന്ത്യയിൽ എത്തിക്കും. സാങ്കേതിക വിദ്യ കൈമാറുന്നതിനൊപ്പം ജീവനക്കാർക്ക് പരിശീലനവും റഷ്യ നൽകും.
ചൈനയ്‌ക്കെതിരെ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നൽകാൻ തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ മിഗ് 29, സഖോയ്– 30 എംകെഐ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാനാണ് റഷ്യ തയ്യാറെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |