ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പ്രതിദിനം നാലായിരം പേർക്ക് അനുമതി. നിലവിൽ 3,000 പേർക്കാണ് ഒരു ദിവസം ക്ഷേത്ര ദർശനത്തിന് അനുമതിയുള്ളത്. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് 4,000 പേർക്ക് ദർശനം അനുവദിക്കാൻ തീരുമാനിച്ചത്. ക്ഷേത്ര സന്നിധിയിൽ നടക്കുന്ന വിവാഹങ്ങളിൽ പങ്കെടുക്കുന്നതിന് ഓരോ വിവാഹത്തിനും ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 22 പേരെ വീതം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉദയാസ്തമയപൂജയുടെ അരി അളവ് ചടങ്ങിൽ വഴിപാട് നടത്തുന്ന ഓരോ പൂജക്കാർക്കും രണ്ട് പേരെ വീതം പങ്കെടുപ്പിക്കാം. ഓരോ പൂജക്കാർക്കും ചുറ്റുവിളക്കുകാർക്കും 10 പേരെ വീതം നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കും. എൻഡോവ്‌മെന്റ് അടക്കമുള്ള ഉദയാസ്തമയപൂജ ബുക്കിംഗ് ചെയ്തിട്ടുള്ളവരിൽ ഒരു ദിവസം 3 ബുക്കിംഗുകാരെങ്കിലും പൂജ നടത്താൻ തയ്യാറായി വരുന്നപക്ഷം പൂജ നടത്തും. ഉദയാസ്തമയപൂജ പുതുതായി ബുക്കിംഗ് ചെയ്യുന്നവർക്ക് ഒറ്റത്തവണയായി അഞ്ച് പേർക്ക് നാലമ്പലത്തിൽ ദർശനം അനുവദിക്കാൻ തീരുമാനിച്ചു. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറിലും സിസി ടിവി കാമറകൾ സ്ഥാപിക്കുന്നതിനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |