SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.27 PM IST

അടൂരിൽ പെൺവാണിഭം,​ ലഹരി : 3 പേർ അറസ്റ്റിൽ

exice
അറസ്റ്റിലായ ജംഷീർബാബു, ഷെമീല, അനിത

@സംഘത്തിൽ രണ്ട് സ്‌ത്രീകൾ

അടൂർ: വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് കച്ചവടവും പെൺ വാണിഭവും നടത്തിയ കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് ഫറൂക്ക് കൈതോലി പാടത്തിൽ ജംഷീർ ബാബു (37) , പുനലൂർ മാത്ര വെഞ്ചേമ്പ് സുധീർ മൻസിൽ ഷമീല (36), പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടിൽ അനിത (26)എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം ഇടുക്കിയിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയിൽ നിന്നാണ് പന്നിവിഴ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ റേഞ്ച് ഇൻസ്പെക്ടർ ഇ. കെ. റജിമോൻ, പ്രിവന്റീവ് ഒാഫീസർമാരായ എസ്. മനോജ്, പി. ബിനു, ഹരിഹരൻ ഉണ്ണി, സി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. അപ്പോൾ സിഗരറ്റിന്റെ സുക്കമാറ്റി കഞ്ചാവ് നിറയ്ക്കുകയായിരുന്നു ഷമീല. 300 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടയച്ചശേഷമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തതോടെ പെൺവാണിഭത്തിന്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് മൂന്നുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. വാട്ട്സാപ്പ് ഗ്രൂപ്പുവഴിയാണ് ഇവർ ആളുകളെ ആകർഷിക്കുന്നത്. പെൺകുട്ടികളുടെ ചിത്രവും നൽകേണ്ട തുകയും വാട്സ് ആപ്പിലൂടെ അയച്ചു കൊടുക്കും. ആവശ്യക്കാർ വീട്ടിലെത്തുകയോ, പറയുന്ന സ്ഥലത്ത് കാറിൽ എത്തിക്കുകയോ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എട്ട് മാസമായി മാർക്കറ്റ് റോഡ് - പാമ്പേറ്റുകുളം റോഡിന്റെ ഒാരത്തുള്ള വീട് വാടകയ്ക്കെടുത്ത് ഇടപാട് നടത്തിവരികയായിരുന്നു. അടൂർ സി.ഐ യു. ബിജു എസ്.ഐ മാരായ ധധ്യ ,ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA