കൊച്ചി:ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകാൻ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഫെബ്രുവരി 3, 4 തീയതികളിൽ കേരളത്തിലെത്തും. സന്ദർശനത്തിന് മുന്നോടിയായി ഈ മാസം ഒടുവിൽ സംസ്ഥാന സമിതി യോഗം ചേരും.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും രണ്ട് ദിവസം വീതമുള്ള പാർട്ടി ശിബിരങ്ങൾ നടക്കുകയാണ്. നേതാക്കളും പ്രവർത്തകരും ശിബിര കേന്ദ്രങ്ങളിൽ താമസിച്ചാണ് യോഗം.
പ്രധാനപ്പെട്ട ചില നേതാക്കൾക്ക് മാത്രമാണ് സ്ഥാനാർത്ഥിത്വത്തിന് ആർ. എസ്.എസ് - ബി.ജെ.പി നേതൃത്വങ്ങളുടെ അനുമതി ലഭിച്ചത്. ഇവരും ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി മോഹികളും രംഗത്തിറങ്ങിക്കഴിഞ്ഞു. പ്രമുഖർ സ്ഥാനാർത്ഥികളായെത്തിയാൽ നിലവിലെ തീരുമാനങ്ങൾ മാറാനും സാദ്ധ്യതയുണ്ട്.
ചർച്ചകൾക്ക് നേതൃത്വം
തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് സംസ്ഥാന ആർ.എസ്.എസ് നേതൃത്വവുമായി ബി.ജെ.പി കേന്ദ്ര നേതാക്കൾ ചർച്ച നടത്തും. ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് പങ്കെടുക്കും. ബി.ഡി.ജെ.എസ് നേതൃത്വവുമായി സീറ്റ് ചർച്ചകൾ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പര്യടനത്തിന് അന്തിരൂപം നൽകാൻ പ്രത്യേക യോഗവും ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |