ജീപ്പിന്റെ പുത്തൻ കോംപസ് 27 ന് അരങ്ങേറ്റം കുറിക്കും. മാത്രമല്ല, വാഹനത്തിന്റെ പ്രീ ബുക്കിംഗും അന്ന് തന്നെ ആരംഭിക്കും. കഴിഞ്ഞയാഴ്‌ചയാണ് പുതിയ കോംപസിനെ രാജ്യത്ത് ആദ്യമായി അനാവരണം ചെയ്‌തത്. പുതിയ വാഹനത്തിന് 15 ലക്ഷത്തിനും 22 ലക്ഷത്തിനും ഇടയ്‌ക്കാകും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഹ്യ രൂപത്തിലും വാഹനത്തിന്റെ ഉൾത്തളങ്ങളിലും കാര്യമായ മാറ്റങ്ങളോടെയാണ് 2021 കോംപസ് വിപണിയിലെത്തുന്നത്. ഹ്യുണ്ടായ ടസോൺ, ടാറ്റ ഹാരിയർ, എം.ജി ഹെക്‌ടർ എന്നിവരാണ് കോംപസിന്റെ എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |