തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സ് (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ ഓരോന്നിലും 25 പേർക്കാണ് പ്രവേശനം. വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ളാസ് സമയം. കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. വിദ്യാഭ്യാസയോഗ്യത ഡിഗ്രി. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ,വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോ ജേർണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അപേക്ഷാഫോറം www.keralamediaacademy.org ൽ നിന്നു ഡൗണ്ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന മെയിൽ ഐഡിയിലോ അയയ്ക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോൺ: 0484 2422275, 2422068,0471 2726275.
സാഹിത്യ രത്നം പരീക്ഷ
തിരുവനന്തപുരം: അലഹബാദ് ഹിന്ദി സാഹിത്യ സമ്മേളൻ നടത്തുന്ന സാഹിത്യരത്നം പരീക്ഷ ജനുവരി 28 മുതൽ 31 വരെ വഴുതക്കാട് ഹിന്ദി പ്രചാരസഭയിൽ വച്ച് നടക്കും
ഹിന്ദി പ്രചാരസഭാ പരീക്ഷകൾ
കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന പ്രഥമ മുതൽ രാഷ്ട്രഭാഷ വരെയുള്ള പരീക്ഷകൾ ഫെബ്രുവരി 20നും പ്രവേശ് മുതൽ സാഹിത്യാചാര്യ വരെയുള്ള പരീക്ഷകൾ 21 മുതൽ 24 വരേയും ഓൺലൈനായി നടക്കും.
നഴ്സിംഗ്, പാരാമെഡിക്കൽ അലോട്ട്മെന്റ്
തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ 25 മുതൽ 27ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. മുൻ അലോട്ട്മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ 27ന് വൈകിട്ട് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
തീയതി നീട്ടി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുന്ന, പഞ്ചായത്തുതല വിജയവീഥി പഠനകേന്ദ്രങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി 31 വരെ ദീർഘിപ്പിച്ചു. പഞ്ചായത്തുകളിൽ ഒന്നും മുനിസിപ്പാലിറ്റികളിൽ രണ്ടും കോർപ്പറേഷൻ പരിധിയിൽ മൂന്നും വീതം പഠനകേന്ദ്രങ്ങൾക്കാണ് അനുമതി ലഭ്യമാവുക. അപേക്ഷ ഫാറത്തിനും വിശദവിവരങ്ങൾക്കും www.rutronixonline.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |