തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് ഫെബ്രുവരി 1 മുതൽ 3 വരെ സംഘടിപ്പിക്കുന്ന 'ഭാവി വീക്ഷണത്തോടെ കേരളം' എന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിൽ വൻകിട നിക്ഷേപങ്ങൾ തേടും.
'ആധുനിക വ്യവസായ സാധ്യതകൾ' എന്ന വിഷയത്തിൽ 2ന് നടക്കുന്ന സെഷനിൽ സാങ്കേതിക മുന്നേറ്റമുള്ള മേഖലകളിലെ ഉത്പ്പാദനത്തിനാണ് പ്രാമുഖ്യം.വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലെ ദക്ഷിണ കൊറിയൻ അനുഭവത്തെയും, ആഗോള ചട്ടക്കൂടിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചാ സാധ്യതകളെയും കുറിച്ച് യോൻസെ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫ്യൂച്ചർ ഗവൺമെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ.മ്യുങ്‌ജെ മൂൺ സംസാരിക്കും. സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സാമ്പത്തിക നൊബേൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സും ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥനും പങ്കെടുക്കും.
വ്യവസായ മന്ത്രി ഇ പി ജയരാജനെക്കൂടാതെ, ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജി ഡയറക്ടർ പ്രൊഫ. വി റാംഗോപാൽ റാവു, സിസ്‌കോ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ എംഡി ഡെയ്സി ചിറ്റിലപ്പിള്ളി, നിസാൻ മോട്ടോർ മുൻ സിഐഒ ടോണി തോമസ് എന്നിവരും വിഷയങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |