ന്യൂഡൽഹി: ഫേട്ടോപതിച്ച ഇലക്‌ട്രോണിക് തിരിച്ചറിയൽ കാർഡ് പരിപാടിക്ക് ദേശീയ വോട്ടർദിനമായ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തുടക്കം കുറിക്കും. ക്യൂ.ആർ കോഡ് ഉൾപ്പെടെയുള്ളവകൊണ്ട് സുരക്ഷിതമാക്കിയതാണ് തിരിച്ചറിയൽ കാർഡിന്റെ ഇലക്‌ട്രോണിക് രൂപമായ ഇ - എപ്പിക്.
ഇന്ന് മുതൽ ഈ മാസം അവസാനം വരെയാണ് ആദ്യഘട്ട വിതരണം. തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചിട്ടുള്ള എല്ലാ പുതിയ വോട്ടർമാർക്കും നിർദിഷ്ട വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ നൽകി ഇഎപ്പിക് ഡൗൺലോഡ് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത നമ്പറായിരിക്കണം ഇത്. https://voterportal.eci.gov.in/ https://nvsp.in/ എന്നതാണ് വെബ്‌സൈറ്റ് വിലാസം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി നിലവിലെ വോട്ടർമാർക്ക് ഫെബ്രുവരി ഒന്നുമുതലും ഇ - എപ്പിക് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |