കണ്ണൂർ: വിദൂരവിദ്യാഭ്യാസ വിഭാഗം ബി.കോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡിൽ കളഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരിക്കൂർ മലപ്പട്ടം ചൂളിയാട് റോഡരികിൽ 100 ഉത്തരക്കടലാസുകളടങ്ങിയ കെട്ട് കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബർ 23ന് നടന്ന പരീക്ഷയുടേതാണിവ. മൂല്യനിർണയം കഴിഞ്ഞതാണെങ്കിലും ഫലം പുറത്തു വിട്ടിട്ടില്ല. ഉത്തരക്കടലാസുകൾ അദ്ധ്യാപകർ വീട്ടിലിരുന്നാണ് മൂല്യനിർണയം നടത്തിയിരുന്നത്.
അതേസമയം, ഐ.സി.എം കോളേജിലെ അസി.പ്രൊഫസർ എം.സി. രാജേഷ് കൈപ്പറ്റിയ ഉത്തരക്കടലാസുകൾ ബൈക്ക് യാത്രയ്ക്കിടയിൽ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് സർവകലാശാലാ അധികൃതർ നൽകുന്ന വിശദീകരണം. പി.വി.സി അദ്ധ്യക്ഷനായി അന്വേഷണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |