തിരുവനന്തപുരം: കേരള സർവകലാശാലയെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് സർവകലാശാലാ ബഡ്‌ജറ്റിൽ പ്രഖ്യാപനം. ഇതിനായി 140 നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി.
കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഗുണനിലവാരവും ഉറപ്പാക്കും. സർവകലാശാലാ സേവനങ്ങൾ വികേന്ദ്രീകൃതമാക്കും. വിവിധ വകുപ്പുകളിൽ സായാഹ്ന ബാച്ച് തുടങ്ങുമെന്നും സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച് ബാബുജാൻ അവതരിപ്പിച്ച ബഡ്‌ജറ്റിൽ പറയുന്നു.
മറ്റ് നിർദ്ദേശങ്ങൾ
കാര്യവട്ടം കാമ്പസിനെ മാതൃകാ കാമ്പസാക്കാനും ,നവോത്ഥാന വീഥി ഒരുക്കാനും
രണ്ടു കോടി.
സുഗതകുമാരിയുടെ ഓർമ്മയും വിദ്യാർത്ഥികളുടെ ഹരിത ജീവിതവും ഉറപ്പാക്കാൻ സ്മൃതി വനം പദ്ധതി, കടലാസ് രഹിത ഭരണസംവിധാനം.
വ്യവസായ മേഖലയിലേക്ക് വിദ്യാർത്ഥികളെ ബന്ധിപ്പിക്കാൻ അക്കാഡമിക് ഇൻഡസ്ട്റിയൽ
മീറ്റ്
ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രതിമാസം 2000 രൂപ സ്‌കോളർഷിപ്പ്
ശാസ്ത്ര പഠന വകുപ്പുകളിലെ ലാബ് സൗകര്യം രാജ്യാന്തര നിലവാരത്തിലാക്കും.
ഗവേഷണം സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ വികസിപ്പിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റാർട്ട് അപ്പ് ഗ്രാന്റ്.
വിദ്യാർത്ഥികൾക്ക് ഭരണഘടന സാക്ഷരത ഉറപ്പാക്കാൻ പഠിച്ചും അറിഞ്ഞും ഒപ്പം പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |