നടി പാർവതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഇടതുമുന്നണിയിൽ നീക്കം നടത്തുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെക്കുറിച്ച് പാർവതി നടത്തിയ പ്രതികരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
കൂടാതെ താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർവതിക്കെതിരെ കഴിഞ്ഞ ദിവസം നടി രചന നാരായണൻകുട്ടി രംഗത്തെത്തിയിരുന്നു. പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും, അത് ഒരിക്കൽ മനസിലാകുമെന്നും രചനയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരാൾ കമന്റിട്ടിരുന്നു. ആരാണ് പാർവതിയെന്നായിരുന്നു രചന തിരിച്ച് ചോദിച്ചത്.
ഇപ്പോഴിതാ ഫേസ്ബുക്ക് കുറിപ്പിലൂടെ പാർവതിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. താനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവതിയെന്നും, തിരുത്തലുകൾക്ക് തയ്യാറാവാൻ മനസുള്ളവർക്ക് അദ്ധ്യാപികയാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആരാണ് പാർവതി?...ധൈര്യമാണ് പാർവതി...സമരമാണ് പാർവതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവതി...തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാർവതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവതി..പാർവതി അടിമുടി രാഷ്ട്രീയമാണ്...
പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അത് ഒരിക്കൽ മനസ്സിലാകുമെന്നും രചനയുടെ കുറിപ്പില്‍ ഒരാൾ എഴുതുകയുണ്ടായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |