തിരുവനന്തപുരം: അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും പട്ടയം നൽകുന്നതിലാണ് സർക്കാർ മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
13,320 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുകയാണ്. ഇതുവരെ രണ്ടുലക്ഷത്തോളം പട്ടയങ്ങൾ ഈ സർക്കാരിന്റെ കാലത്താണ് നൽകിയത്. ഇത് സർവകാല റെക്കാഡാണ്.
ജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനൊപ്പം ഭരണനിർവഹണവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം റവന്യൂ വകുപ്പിലും വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷതവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |