തിരുവനന്തപുരം : സംസ്ഥാനത്ത് 3051 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.എസ്.സി നിയമനത്തിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇതുവരെ 30,000ത്തോളം സ്ഥിരം തസ്തികകൾ സൃഷ്ഠിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. താത്‌കാലിക തസ്തികകൾ അടക്കം അരലക്ഷതോതലം തസ്തികകളാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. 24 ജൂനിയർ എച്ച്,എസ്.എസ്.ടി തസ്കിക അപ്‌ഗ്രേഡ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |