വർക്കല: ആവേശം അലയടിച്ച അന്തരീക്ഷത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര വർക്കലയിലെത്തി. രാവിലെ മുതൽ ജാഥയെ വരവേൽക്കാൻ പ്രവർത്തകരുടെ ഒഴുക്കായിരുന്നു.
11.30ഓടെ ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരത്തോളം പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അടൂർ പ്രകാശ് എം.പി, കരകുളം കൃഷ്ണപിള്ള,വി.എസ്.ശിവകുമാർ എം.എൽ.എ,അഡ്വ. കെ.മോഹൻകുമാർ,എം.എ.വാഹിദ്, പി.കെ.വേണുഗോപാൽ, ശരത്ചന്ദ്ര പ്രസാദ്,വർക്കല കഹാർ, അഡ്വ. കെ.ആർ. അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ചാവർകോട്, നടയറ, പുന്നമൂട് വഴി ജാഥ വർക്കല മൈതാനിയിൽ എത്തിച്ചേർന്നപ്പോൾ പ്രവർത്തകരിൽ ആവേശം കത്തിക്കയറി.
സ്വീകരണ സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.
മോദി സർക്കാർ വ്യോമയാന മേഖലയാണ് കുത്തകകൾക്ക് വിറ്റതെങ്കിൽ പിണറായി സർക്കാർ കുത്തകകൾക്ക് കടൽവിറ്റ് മോദിയുടെ പാത പിന്തുടരുകയാണെന്ന് കെ.മുരളീധരൻ പറഞ്ഞു. ഫിഷറീസ് നയം തിരുത്തി മത്സ്യസമ്പത്ത് അമേരിക്കൻ വിദേശ കുത്തകകൾക്ക് തീറെഴുതിയ നയമാണ് പിണറായി സർക്കാർ സ്വീകരിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
വർക്കല കഹാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്.കൺവീനർ എം.എം.ഹസ്സൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എൻ.പീതാംബരക്കുറുപ്പ്, പാലോട് രവി, വി.എസ് .ശിവകുമാർ, ടി.ശരത് ചന്ദ്രപ്രസാദ്, ഫ്രാൻസിസ് ജോർജ്, എം.സി. സെബാസ്റ്റ്യൻ, അഡ്വ.എസ്.കൃഷ്ണകുമാർ, കെ.രഘുനാഥൻ, ബി.ധനപാലൻ, അഡ്വ. ബി.ഷാലി, കൊട്ടാരക്കര പൊന്നച്ചൻ, എം.എം.താഹ, വി.എസ്. അജിത്ത് കുമാർ, എം. എ. ലത്തീഫ്, മൺവിള രാധാകൃഷ്ണൻ,ബീമാപളളി റഷീദ്, എം.എം. നസീർ, ഇ. റിഹാസ്, രഘുചന്ദ്രബാൽ, അഡ്വ.കെ.ആർ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആറ്റിങ്ങൽ മാമത്ത് നടന്ന സ്വീകരണ സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |