തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നൽകിയത് വിവാദമായതിനെ തുടർന്ന് പ്രതികരണവുമായി പി.സി.ജോർജ് എം.എൽ.എ. രാമക്ഷേത്ര നിർമ്മാണത്തിനായി ഇനിയും സംഭാവന നല്‍കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. താന്‍ ദൈവവിശ്വാസിയാണെന്നും ആരാധനാലയം പണിയാന്‍ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും എം.എല്‍.എ വാർത്താ ചാനലിനോട് പ്രതികരിച്ചു.
റോമന്‍ കത്തോലിക്കന്‍ ആണ്. പക്ഷെ ഒരു കാര്യമുണ്ട്. ഞാന്‍ ദൈവ വിശ്വാസിയാണ്. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ചിലര്‍ അള്ളാഹുവില്‍, ചിലര്‍ പരമേശ്വരനില്‍, എല്ലാം ദൈവ വിശ്വാസം. ദൈവ വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് ചെയ്യുക. മോസ്‌ക് പണിയാനും പള്ളി പണിയാനും കാശ് കൊടുത്തിട്ടുണ്ട്. രാമക്ഷേത്രത്തിന് പണം കൊടുത്തു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. എന്നാല്‍ ഇത് പറഞ്ഞ ആരും പേടിപ്പിക്കാന്‍ വരേണ്ട.. എന്നായിരുന്നു പി.സി. ജോർജിന്റെ വാക്കുകൾ
രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റി എന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നിലപാട് ശരിയായില്ലെന്നും ജോർജ് പറഞ്ഞു. എല്‍ദോസിന്റ നടപടി എം.എല്‍.എ വര്‍ഗത്തിന് തന്നെ മാനക്കേടാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.
'പൂഞ്ഞാര്‍ എം.എല്‍.എ പി സി ജോര്‍ജില്‍ നിന്ന്‌അയോധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രനിധി ആര്‍എസ്‌എസ് കോട്ടയം സേവാപ്രമുഖ് ആര്‍ രാജേഷ് ഏറ്റുവാങ്ങുന്നു' എന്ന ക്യാപ്ഷനോടെയുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |