തിരുവനന്തപുരം: എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ എന്നീ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി സംസ്ഥാനത്ത് പ്രവർത്തന സജ്ജമായി. തുറമുഖങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ്സിംഗ് വിശിഷ്ടാതിഥിയാകും.
മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുക.
50 കോടി രൂപയാണ് ചെല്ലാനം മത്സ്യബന്ധന തുറമുഖത്തിന്റെ ചെലവ്. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശേരി മത്സ്യബന്ധന ഗ്രാമങ്ങൾക്കാണ് പ്രയോജനം ലഭിക്കുക. താനൂർ തുറമുഖ നിർമാണത്തിന് 86 കോടി രൂപയാണ് ചെലവ്. പുതിയ കടപ്പുറം, ചീരാൻ കടപ്പുറം, എടക്കടപ്പുറം, ഒസാൻ, എളാരൻ, പണ്ടാരക്കടപ്പുറം, കോർമ്മൻ ഗ്രാമങ്ങൾക്ക് ഗുണകരമാണ് ഈ തുറമുഖം. 75 കോടി ചെലവിൽ പൂർത്തിയാക്കിയ വെള്ളയിൽ തുറമുഖം വെള്ളയിൽ, പുതിയകടവ്, തോപ്പയിൽ, കാമ്പുറം മത്സ്യതൊഴിലാളികൾക്ക് പ്രയോജനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |