കൽപറ്റ: കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി എം പിയുടെ നേതൃത്വത്തിൽ ഇന്ന് ട്രാക്ടർ റാലി നടക്കും. കൽപറ്റയിലാണ് റാലി സംഘടിപ്പിക്കുന്നത്.
മാണ്ടാട് മുതൽ മുട്ടിൽ വരെയുള്ള മൂന്ന് കിലോ മീറ്റർ ദേശീയ പാതയിലാണ് ട്രാക്ടർ റാലി നടക്കുക. വയനാട് ജില്ലയിലെ സന്ദർശനത്തിന് ശേഷം രണ്ട് മണിയോടെ അദ്ദേഹം മലപ്പുറത്തേക്ക് മടങ്ങും.നാല് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്നലെ വൈകിട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ് പൊതുപരിപാടികളിലും രാഹുല്‍ പങ്കെടുക്കും. 24 ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
Kerala: Congress leader Rahul Gandhi reaches Calicut International Airport.
— ANI (@ANI) February 21, 2021
He is scheduled to attend the programme to mark the culmination of padayatra being undertaken by state Leader of Opposition Ramesh Chennithala & other programmes on Feb 22 & Feb 23. pic.twitter.com/0MxdA4Bavn
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |