
ന്യൂഡൽഹി: സത്യവും അഹിംസയും ഉയർത്തിപിടിച്ച് നരേന്ദ്ര മോദി സർക്കാരിനെതിരെ പോരാടുമെന്നും, അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടുക്കൊള്ള ആരോപിച്ച് രാംലീല മൈതാനത്ത് കോൺഗ്രസ് ഇന്നലെ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്‌യുകയായിരുന്നു രാഹുൽ.
'വോട്ടുകൊള്ളക്കാരൻ പദവിയൊഴിയണമെന്ന്' പേരിട്ട റാലിയിലേക്ക് പതിനായിരക്കണക്കിന് പ്രവർത്തകരെത്തി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുൽ ആഞ്ഞടിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നു.. . ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനിടെ വോട്ടർമാർക്ക് 10,000 രൂപ വീതം ബി.ജെ.പി ട്രാൻസ്‌ഫർ ചെയ്‌തിട്ടും.കമ്മിഷന് പരിരക്ഷയൊരുക്കി മോദി സർക്കാർ കൊണ്ടുവന്ന നിയമം കോൺഗ്രസ് അധികാരത്തിലെത്തിയാൽ മാറ്റിയെഴുതും. അതിനു സമയമെടുത്തേക്കാം. ആത്യന്തികമായി സത്യം വിജയിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാജ്യത്തെ നിർണായക സ്ഥാപനങ്ങളെ തകർക്കുന്ന നടപടികളുണ്ടാകുമ്പോൾ, ജനങ്ങൾ അതിനെിരെ അണിനിരക്കണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്‌തു.ബാലറ്റ് പേപ്പർ ഉപയോഗിച്ചു തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിയെ വെല്ലുവിളിക്കുന്നു. വിജയിക്കാൻ പോകുന്നില്ലെന്ന് അവർക്കറിയാം. വോട്ടുക്കൊള്ള നടത്തിയാണ് ബി.ജെ.പി ജയിക്കുന്നതെന്ന് രാജ്യത്തിനറിയാമെന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പിക്കാർ രാജ്യദ്രോഹികളാണെന്നും, അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കി. മോദിയെ പുറത്താക്കി കുടുംബ വാഴ്ച കൊണ്ടു വരുകയാണ് കോൺഗ്രസ് ലക്ഷ്യമെന്ന് ബി.ജെ.പി തിരിച്ചടിച്ചു. കോൺഗ്രസ് റാലിയിൽ മോദിക്കെതിരെ മോശം മുദ്രാവാക്യങ്ങളുയർന്നുവെന്ന് ബി.ജെ.പി വക്താവ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |