ബംഗളൂരു: വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ കേരളത്തിന് റെയിൽവേയ്‌ക്കെതിരെ ഏഴ് റൺസിന്റെ ആവേശകരമായ വിജയം. ഇതോടെ ടൂർണമെന്റിൽ കേരളം ഹാട്രിക് വിജയമാണ് കുറിച്ചിരിക്കുന്നത്. ടോസ് നേടിയ റെയിൽവെയ്‌സ് ആദ്യം കേരളത്തെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. അപാര ഫോം തുടരുന്ന ഓപ്പണർമാർ റോബിൻ ഉത്തപ്പ (100), വിഷ്‌ണു വിജയ് (107) എന്നിവരും സഞ്ജു സാംസണും (29 പന്തിൽ 61) നടത്തിയ മികച്ച പ്രകടനത്തിൽ കേരളം അൻപത് ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 351 റൺസ് നേടി.
വമ്പൻ സ്‌കോർ പിന്തുടർന്ന് ബാറ്രിംഗ് തുടങ്ങിയ റെയിൽവേയ്‌സ് 49.4 ഓവറിൽ 344 റൺസിന് എല്ലാവരും പുറത്തായി. മൃണാൽ ദേവ്ധർ 80 പന്തുകളിൽ 79 റൺസ് നേടി. അരിന്ധം ഘോഷ് (64), ഹർഷ് ത്യാഗി (58), സൗരഭ് സിംഗ് (50) എന്നിവർ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്തു, എം.ഡി നിധീഷ് മൂന്ന് വിക്കറ്റും, ശ്രീശാന്ത്, സച്ചിൻ ബേബി, എൻ,പി ബേസിൽ എന്നിവർ രണ്ട് വിക്കറ്റുകളും നേടി.
107 പന്തിൽ 5 ഫോറും നാല് സിക്‌സും സഹിതമാണ് വിഷ്‌ണു വിജയ് 107 റൺസ് നേടിയത്. 104 പന്തുകിൽ എട്ട് ഫോറും അഞ്ച് സിക്‌സും അടങ്ങിയതായിരുന്നു ഉത്തപ്പയുടെ ഇന്നിംഗ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |